കൊച്ചി: എംജി റോഡില്‍ ജാക്കിവച്ച് ഉയര്‍ത്താനുള്ള ജോലികള്‍ക്കിടെ കെട്ടിടം ചെരിഞ്ഞു. ഇന്നലെ വൈകീട്ട് എറണാകുളം ഭീമ ജ്വല്ലറിക്ക് പിറകുവശത്തായി നിലനിന്നിരുന്ന പഴയ കെട്ടിടമാണ് ചരിഞ്ഞത്.
ജാക്കി വച്ച് കെട്ടിടം ഉയര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുകയായിരുന്നു. ഇതിന് മുന്നോടിയായി കെട്ടിടത്തിന്റെ തറഭാഗത്തെ മണ്ണ് മാറ്റിയതിനെ തുടര്‍ന്നാണ് കെട്ടിടം ചെരിഞ്ഞത്. സമീപത്തെ കെട്ടിടത്തിലേക്ക് മുട്ടിനില്‍ക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ കെട്ടിടം. തൊഴിലാളികള്‍ പണി നിര്‍ത്തി പോയതിന് ശേഷമായതിനാല്‍ ആളപായമില്ല.